ഇംഗ്മർ ബർഗ്മാന്റെ വൈൽഡ് സ്ട്രോബറീസ്

Wildstrawberriesposterസെവൻത് സീൻ എന്ന ലോകോത്തര ക്ലാസിസ് സിനിമയുടെ സംവിധായകനാണ് ഇംഗ്മർ ബർഗ്മാൻ. സ്വീഡനിലെ ഒരു ക്രിസ്തീയ പുരോഹിതനായി ജനിച്ചു.ഓർമയും യാഥാർഥ്യവും സ്വപ്നങ്ങളും ഇടകലരുന്ന ബർഗ്മാൻ ചിത്രമാണ് വൈൽഡ് സ്ട്രോബറീസ്. സേവനത്തിന്റെ അൻപതാം വ‌ർഷത്തിൽ പുരസ്കാരം നേടുന്ന ഡോ. ഐസക് ലൂണ്ടിലേക്ക് യാത്രയാവുന്നതാണ് ചിത്രത്തിന്റെ ആരംഭം. ഓർമകളിൽ അയാൾ ഒരു കാഴ്ചക്കാരൻ മാത്രം. സ്വപ്നങ്ങളിലെല്ലാം തന്നെ വയസ്സൻ ഐസക്ക് ചെറുപ്പക്കാരനാവുന്നില്ല. അയാളുടെ ആദ്യ സ്വപ്നം ഏതാണ്ടിങ്ങനെയാണ്.വഴി നഷ്ടപ്പെടുന്ന ഐസക്, സൂചി നഷ്ടപ്പെട്ട നിലച്ച വാച്ച്, വിജനതയിൽ അയാളുടെ ശവശരീരം… അയാളുടെതന്നെ ശവപേടകം.യാത്രാ മദ്ധ്യേ അയാളുടെ പഴയ വീട് കാണുന്നു. സ്ട്രോബറി പഴങ്ങൾ പറുക്കുന്ന പഴയ കാമുകി സാറയിലൂടെ, വീട്ടുകാരുടെ തീൻമേശ ചർച്ചയിലൂടെ പഴയ ഐസക് ഓ‍മിക്കപ്പെടുന്നു. യാത്രയിൽ അമ്മയുടെ അരുകിൽ എത്തുന്ന അയാൾക്കു പഴയകളിപ്പാട്ടങ്ങളും സൂചി നഷ്ടപ്പെട്ട അതേവാച്ചും ചെറിയ കുട്ടിക്കെന്ന പോലെ ശാസനയും ലഭിക്കുന്നു. സൂചി നഷ്ടപ്പെട്ട വാച്ച് നിസ്സംതയുടെയോ മരണത്തിന്റെയോ ചിഹ്നമാണ്.

ചിത്രത്തിൽ സഹയാത്രികരുടെ കീറിമുറിച്ച ചർച്ചകൾക്കൊടുവിൽ സാറയെന്ന കുസൃതിപ്പെൺകുട്ടിയുടെ തമാശകലർന്ന സ്വരത്തിൽ ദൈവാസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു. പ്രായോഗിക ജീവിതത്തിൽ ഏതാണ്ടൊക്കെ പൂർണനായ ഡോ.ഐസക്കിനെ ,കുറ്റപ്പെടുത്തലുകളിലൂടെ മകനും, സഹതാപത്തോടെ മരുമകളും ബഹുമാനത്തോടെ മറ്റെല്ലാവരും വിശകലനം ചെയ്യുകയാണു ചിത്രത്തിൽ മുഴുനീളെ. ഏറ്റവും നല്ല രംഗമേതെന്നാൽ അത് ഐസക് പുനപരീക്ഷയ്ക്കു വിധേയനാവുന്നതാണ്. യാത്രയിൽ ഓർക്കാപ്പുറത്തു കണ്ടുമുട്ടിയ ഒരാളാണു പരിശോധകൻ. ഒരു ഡോക്ടറുടെ കടമകൾ, സൂക്ഷമദർശിനിയിലൂടെയുള്ള നിരീക്ഷണങ്ങൾ. പ്രാഥമിക രോഗ നിർണയങ്ങൾ തുടങ്ങി പഠിച്ചു പഴകിയ പാഠങ്ങളൊക്കെത്തന്നെ അയാളെ തോൽപ്പിച്ചുകളയുന്നു. അയാൾ അനന്തരം പഴിചാരപ്പെടുന്നു.

Check Also

മായാനദി

പ്രണയം എപ്പോഴും പൈങ്കിളി ആണ് എന്ന അലിഖിത സിനിമാ നിയമത്തെ പൊളിച്ചു കയ്യിൽ തരുന്ന സിനിമ. നല്ല കാമ്പുള്ള എഴുത്തു, തുടക്കം മുതൽ ഒടുക്കം വരെ അനുസ്യൂതം ഒഴുകുന്ന സംവിധാന മികവ്, അഭിനയവും സംഗീതവും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ മറക്കാൻ ആവാത്ത അനുഭ....

Leave a Reply

Your email address will not be published. Required fields are marked *