ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ, പരിഭാഷ: വാസുദേവൻ – 1

P V Kurian

ആമുഖം

പ്രത്യാശയോടെയുള്ള തുടക്കങ്ങൾ പലതും അവസാനിക്കുക ഭീതിദമായ നിരാശയിലാണ്. ലോകമെമ്പാടുമുള്ള ആദർശവാദികളുടെ ദുർവിധിയാണിതെന്നതിൽ സംശയമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അതിന് ഉദാഹരണമാണ്. ആ നൂറ്റാണ്ട് ഉദയം ചെയ്തത് ബീജിങ്ങിന്റെ തെരുവോരങ്ങളിൽ ഡോ..സൺയാത്സെന്നിൽ നിന്നു പ്രഛോദനം ഉൾക്കൊണ്ട യുവജനങ്ങൾ മുഴക്കിയ വിപ്ലവ മുദ്രാവാക്യങ്ങൾ ശ്രവിച്ചുകൊണ്ടാണ്. റഷ്യയിലെ പെട്രോഗ്രാഡിലെ തെരുവോരങ്ങളിൽ അസംഘടിതരായ സ്ത്രീതൊളിലാളികൾ സ‍വശക്തന്മാരായിരുന്ന സാർചക്രവർത്തിമാരുടെ നയങ്ങൾക്കെതിരെ മുഴക്കിയ മുദ്രാവാക്യങ്ങളിലൂടെ സമ്പന്നമായിരുന്നു അതിന്റെ കൗമാരം. 1917 ഫെബ്രുവരിയിൽ ആരംഭിച്ച ആ സമരമാണ് പിൽക്കാലത്ത് ഒക്ടോബർവിപ്ലവത്തിന് തിരികൊളുത്തിയത്. ലെനിനും ട്രോട്സ്കിയും അതിന്റെ മുന്നണി പോരാളികളായി. ഇന്ത്യയിലെ ദരിദ്ര ജനകോടികൾ അർധനഗ്നനായ ഫക്കീറെന്നു മുദ്രകുത്തപ്പെട്ട ഒരാളുടെ നേതൃത്വത്തിൽ ആലസ്യത്തിൽ നിന്നിണർന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ കെട്ടുകെട്ടിച്ചതിനും ആ നൂറ്റാണ്ട് സാക്ഷിയായി. 1930കളുടെ അവസാനത്തിൽ യൂറോപ്പിലെ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ജനാധിപത്യവാദികളും,ആദ‍ശവാദികളും ഒന്നിച്ചണിനിരന്ന് ഫാസിസത്തിനെതിരെ നടത്തിയ സമരത്തിനും ആ നൂറ്റാണ്ട് സാക്ഷിയായി. ഈ വിപ്ലവങ്ങൾക്കൊക്കെ സാക്ഷിയായ ഇരുപതാം നൂറ്റാണ്ട് അവസാനിച്ചത് ഈ വിപ്ലവങ്ങളുടെ നിരാശാജനകവും ദയനീയവുമായ പതനം കണ്ടുകൊണ്ടാണ്. അമേരിക്കൻ ഡോളറും അണുബോംബും നയിക്കുന്ന ഒരു ഏകധ്രുവ ലോകമായിരുന്നു അതിന്റെ അന്തിമഫലം. പ്രത്യാശയ്ക്കു പകരം ഇരുട്ടു പരക്കുകയാണ്.എന്തുകൊണ്ടാണ് ഈ നാലു വിപ്ലവങ്ങളും പരാജയപ്പെട്ടത്. ലോകമെമ്പാടുമുള്ള ബുദ്ധിജീവികളും ചിന്തകരും ഇതിന് ഉത്തരേ തേടേണ്ടതായിരുന്നു. എന്നാൽ അതു സംഭവിച്ചില്ല. അവരൊക്കെ ഇതിനെ സ്വാഭാവികതയായി കണക്കാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ പുസ്തകം പിറക്കുന്നത്.ഇത് ഒരു അന്വേഷണമാണ്. കഴിഞ്ഞ നൂറ്റാണ്ടിനെ ഭരിച്ച സിദ്ധാന്തങ്ങളിലേക്കും വിശ്വാസ പ്രമാണങ്ങളിലേക്കും ഒരു പുനർവിചിന്തനത്തിനു വഴിതെഴിക്കുകയാണിതിലൂടെ ലക്ഷ്യമിടുന്നത്. ( കടപ്പാട്-സമതാ പ്രകാശനം)

Part 2 >> ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ പരിഭാഷ:വാസുദേവൻ – 2

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *