സ്വന്തം വിഴുപ്പുകൾ
അടിച്ചു നനച്ച്,
തേഞ്ഞു തീരുന്ന
അലക്കുകല്ലാണ്
മനസ്സ്.
ഒന്നും
വെളുപ്പിക്കാനായില്ല,
നാലുപാടും
എറ്റിത്തെറിപ്പിക്കാനല്ലാതെ…
ഒന്നും
രഹസ്യമാക്കാനുമായില്ല,
ഒച്ചയാൽ
ചുറ്റുവട്ടം കലുഷമാക്കാനല്ലാതെ..
എത്രമേലിങ്ങനെ
തേഞ്ഞു തീരണം
നിന, ക്കൊത്ത
ശില്പമായ്ത്തീരുവാൻ.